എച്ച്.എം.ടിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണമെന്ന്​

കളമശ്ശേരി: എച്ച്.എം.ടി കമ്പനികൾ നേരിടുന്ന കടുത്ത പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തി അവയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് സേവ് എച്ച്.എം.ടി ഫോറവും നാഷനൽ കോൺഫെഡറേഷൻ ഓഫ് എച്ച്.എം.ടി യൂനിയൻസും കേന്ദ്ര വ്യവസായമന്ത്രിയോട് ആവശ്യപ്പെട്ടു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, കെ.വി. തോമസ് എം.പി, ഷരീഫ് മരക്കാർ, പി.ആർ. ചന്ദ്രശേഖരൻ, പി. കൃഷ്ണദാസ്, ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളായ എ.എസ്. ഹരിദാസ്, കെ.കെ. അബൂബക്കർ എന്നിവർ വ്യാഴാഴ്ച മന്ത്രി അനന്ത് ഗീെഥ, വ്യവസായ സെക്രട്ടറി ആശാറാം സിഹാഗ് എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്. എച്ച്.എം.ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ആവശ്യമായ മെഷീൻ ടൂൾസി​െൻറ ഇറക്കുമതി അവസാനിപ്പിക്കാനാകും. 200 ജീവനക്കാരുള്ളതിൽ 100പേരും അടുത്ത വർഷത്തോടെ പിരിഞ്ഞുപോകും. ആയതിനാൽ പെൻഷൻ പ്രായം 60 ആയി പുനഃസ്ഥാപിക്കണം. ശമ്പളഘടന മറ്റുകമ്പനികളിെലപോലെ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദകസംഘം ഉന്നയിച്ചു. ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.