ഉഴവൂർ തോട്ടിൽ വിഷംകലക്കി മീൻപിടിത്തം

പിറവം: ഉൾനാടൻ മത്സ്യസമ്പത്ത് ഏറെയുള്ള ഉഴവൂർ തോട്ടിൽ വിഷംകലക്കി സാമൂഹികവിരുദ്ധർ മീൻ പിടിക്കുന്നതായി പരാതി. തോടി​െൻറ തിരുമാറാടി, പാമ്പാക്കുട, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് തിരിയുന്ന ഭാഗങ്ങളിലാണ് ഇത്തരത്തിൽ മീൻപിടിത്തം. ശക്തിയേറിയ വിഷം നേരിയ തോതിൽ തോടുകളിൽ കലർത്തി വെള്ളത്തിലെ ഒാക്സിജ​െൻറ സാന്നിധ്യം കുറക്കുകയാണ്. ഇതോടെ മത്സ്യങ്ങൾ വെള്ളത്തി​െൻറ മുകൾ പരപ്പിലെത്തും. ചെറുമത്സ്യങ്ങൾ ചത്തുപൊങ്ങും. തോടുകളുടെ സമീപത്തുള്ള താമസക്കാർ കുളിക്കാനും കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളത്തിലാണ് വിഷം കലർത്തുന്നത്. മൃഗങ്ങളെ തോട്ടിലെത്തിച്ച് വെള്ളം കുടിപ്പിക്കുന്ന രീതിയും കർഷകർക്കിടയിലുണ്ട്. വിഷം ഇവയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വിവിധ പഞ്ചായത്തുകളിലൂടെ ഒഴുകി പിറവം പുഴയിലെത്തുന്ന ഉഴവൂർ തോട് വേനലിൽപോലും വറ്റാത്ത ജലസ്രോതസ്സാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.