പുഷ്പങ്ങളും ഫലങ്ങളും ജീവിതത്തിരക്കിനി​െട മനസ്സിന് ആശ്വാസം പകരും ^എ.സി. മൊയ്​തീൻ

പുഷ്പങ്ങളും ഫലങ്ങളും ജീവിതത്തിരക്കിനിെട മനസ്സിന് ആശ്വാസം പകരും -എ.സി. മൊയ്തീൻ കൊച്ചി: ജീവിതത്തിരക്കിനിെട മനസ്സിന് ആശ്വാസം പകരാന്‍ പുഷ്പങ്ങളുടെയും ഫലങ്ങളുടെയും വൈവിധ്യമാര്‍ന്ന കലവറക്ക് കഴിയുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഇത്തരം പുഷ്പമേളകളും വികസനപ്രവർത്തനമാണ്. കേരളത്തി​െൻറ നഷ്ടപ്പെട്ടുപോവുകയായിരുന്ന ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ഇപ്പോഴത്തെ തലമുറ നടത്തുന്ന ശ്രമങ്ങള്‍ വളരെ വലുതാണ്. പുഷ്പമേളയിലെ പ്രാണിപിടിയൻ വർഗത്തിൽപെട്ട ചെടി വീടുകളിൽ വളർത്തുന്നത് കൊതുകുശല്യത്തിൽ ബുദ്ധിമുട്ടുന്ന കൊച്ചിയിലെ ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ എറണാകുളം അഗ്രി ഹോർട്ടികൾചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചി പുഷ്പമേളയുെടയും സൊസൈറ്റിയുടെ വെബ്‌സൈറ്റി​െൻറയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ സൗമിനി ജയിന്‍ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, സൊസൈറ്റി സെക്രട്ടറി ടി.എന്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.