ഭീകരവാദ​െത്തക്കാൾ ഭീഷണി പട്ടിണി -^സ്വാമി അഗ്​നിവേശ്​

ഭീകരവാദെത്തക്കാൾ ഭീഷണി പട്ടിണി --സ്വാമി അഗ്നിവേശ് കൊച്ചി: ഭീകരവാദെത്തക്കാൾ ലോകം നേരിടുന്ന ഭീഷണി പട്ടിണിയാണെന്ന് സ്വാമി അഗ്നിവേശ്. തിന്നും കുടിച്ചും മാത്രം ശരീരത്തെ സന്തോഷിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവരായി മനുഷ്യൻ മാറിയിരിക്കുന്നു. ഇതിനിടയിൽ പട്ടിണിയും മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പോലുള്ള അപകടങ്ങൾ കാണാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചികിത്സകരുടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ 'സസ്യാഹാരത്തി​െൻറ രാഷ്ട്രീയം' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി അഗ്നിവേശ്. പട്ടിണിമൂലം പ്രതിദിനം ലോകത്ത് 21,000 പേരാണ് മരിക്കുന്നത്. എന്നാൽ, ഭീകരാക്രമണങ്ങളിൽ ഒരു വർഷം ഇത്രയും പേർ കൊല്ലപ്പെടുന്നില്ല. മനുഷ്യൻ ഭക്ഷണം കിട്ടാതെ മരിക്കുേമ്പാൾ ലോകത്ത് ഉൽപാദിപ്പിക്കുന്ന ഭക്ഷ്യധാന്യത്തി​െൻറ 40 ശതമാനവും കാലികളെ തീറ്റിപ്പോറ്റാൻ ഉപയോഗിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രതിസന്ധിക്കും മലിനീകരണത്തിനും പ്രധാന കാരണങ്ങളിലൊന്ന് മാംസ വ്യവസായമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യ​െൻറ ആഹാര ആവശ്യത്തിന് പ്രതിദിനം ലോകത്ത് നൂറുകോടി പക്ഷികളെയും മൃഗങ്ങളെയുമാണ് കൊന്നൊടുക്കുന്നത്. ഇത് പ്രകൃതിയോടും തന്നോടുതന്നെയുമുള്ള അക്രമമാണ്. മനുഷ്യശരീരമെന്ന പവിത്രമായ ക്ഷേത്രത്തെ ശുദ്ധമായ ഭക്ഷണം കൊണ്ട് ആരോഗ്യത്തോടെ സൂക്ഷിക്കുകയാണ് വേണ്ടത്. ആദിശങ്കര​െൻറ നാടായ കേരളമാണ് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനം. ദൈവത്തി​െൻറ സ്വന്തം നാടിന് സ്വർണത്തോടും സാരിയോടും ആഡംബര വസ്തുക്കളോടുമാണ് ഭ്രമം. ലളിത ജീവിതവും ഉയർന്ന ചിന്തയുമാണ് വേദങ്ങൾ ഉപദേശിക്കുന്നത്. എന്നാൽ, ബാഹ്യമായ ഉൽപന്നങ്ങളിലൂടെ മാത്രം ശരീരത്തെ തൃപ്തിപ്പെടുത്തുന്നവരായി ആധുനിക സമൂഹം മാറിയെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. ജനുവരി 19 മുതൽ 21 വരെ കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തി​െൻറ സ്വാഗതസംഘം ഒാഫിസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. മത്തായി അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ജെറി അമൽദേവ്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഡോ. ജേക്കബ് വടക്കുംചേരി, അഡ്വ. വി.എം. മൈക്കിൾ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.