കിഫ്ബി: 1353 കോടിയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്ന് 1353.19 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി. 32 പൊതുമരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെ 33 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതോടെ, കിഫ്ബി വഴി അംഗീകാരം നൽകിയ പദ്ധതികളുടെ എണ്ണം 276 ആയി. ഇതുവരെ ആകെ 18,939 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഫെബ്രുവരി ആദ്യവാരം മറ്റൊരു 3000 കോടി രൂപയുടെ പ്രവൃത്തികൾക്ക് കൂടി അംഗീകാരം നൽകും. 149 പ്രവൃത്തികളിലായി 5390 കോടി രൂപയുടെ അനുമതിയാണ് ഇതുവരെ നൽകിയത്. 1690 കോടി രൂപ അടങ്കലുള്ള 34 കുടിവെള്ള വിതരണ പദ്ധതികൾക്കും അംഗീകാരം നൽകി. 1773 കോടി രൂപയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്കും 1140 കോടിയുടെ പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. 1174 കോടി രൂപയുടെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ, 5200 കോടി രൂപയുടെ വൈദ്യുതിവിതരണ പദ്ധതികൾക്കും ഇതിനകം അംഗീകാരം നൽകി. കെ.എസ്.ആർ.ടി.സിക്ക് ബസുകൾ വാങ്ങുന്നതിന് 324 കോടി രൂപയുടെ അനുമതിയും നൽകിയിട്ടുണ്ട്. 30,000 കോടിയുടെ പദ്ധതികൾ അടുത്തവർഷം ടെൻഡർ ചെയ്യാനാകുമെന്ന് ധനമന്ത്രി ടി.എം. തോമസ് െഎസക് പറഞ്ഞു. മാന്ദ്യവിരുദ്ധ പാക്കേജാകും കിഫ്ബി പദ്ധതികൾ. കർശനമായ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം പണം അനുവദിക്കുന്നതിനാലാണ് പദ്ധതികൾ ടെൻഡർ ചെയ്യാൻ കാലതാമസമുണ്ടാകുന്നത്. ഇത്തരത്തിലുള്ള പരിശോധന സർക്കാർ നടപടികളിലും വേണമെന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.