ഒാഖി: കേന്ദ്ര^സംസ്​ഥാന നടപടികൾ അപലപനീയമെന്ന്

ഒാഖി: കേന്ദ്ര-സംസ്ഥാന നടപടികൾ അപലപനീയമെന്ന് കൊച്ചി: ഒാഖി ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിച്ച സമീപനം തൃപ്തികരമല്ലെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കെ. രജികുമാർ പറഞ്ഞു. അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) ജില്ല കമ്മിറ്റി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച പാക്കേജ് ഉടൻ നൽകണമെന്നും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഫ്രാൻസി ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് വി.സി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.