ഫിഷറീസ് ഓഫിസിലേക്ക് മാർച്ച്

പറവൂർ: മത്സ്യക്കച്ചവടത്തിന് വനിതകൾക്ക് നൽകുന്ന പലിശരഹിത വായ്പ പദ്ധതി തകർക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയുക, മത്സ്യഫെഡ് െതരഞ്ഞെടുപ്പ് യഥാസമയം നടത്തുക, മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങൾ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഫിഷറീസ് ഓഫിസിലേക്ക് മാർച്ച് നടത്തി. യൂനിയൻ ജില്ല സെക്രട്ടറി കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ, എം.ഡി. അപ്പുക്കുട്ടൻ, എ.എ. പ്രതാപൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.