നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

മട്ടാഞ്ചേരി: സാമൂഹികവിരുദ്ധശല്യം കണക്കിലെടുത്ത് പീപ്പിൾസ് കൗൺസിൽ ഫോർ കൊച്ചി ഡെവലപ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ നസ്റത്ത് മാത്തുട്ടിപറമ്പ് മുതൽ ജൂബിലി കവല വരെ . കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ. സന്തോഷ് സ്വിച്ച് ഓൺ നിർവഹിച്ചു. പ്രസിഡൻറ് വർഗീസ് ഫിലിപ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ജെ. ആൻറണി, കെ.ജെ. സോഹൻ, സി.ജെ. ജോൺസൺ, കെ.ജെ. ടോമി എന്നിവർ സംസാരിച്ചു. കുമ്പളങ്ങി കാർണിവൽ 31ന് പള്ളുരുത്തി: കെ. കരുണാകരൻ കൾചറൽ സൊസൈറ്റി നേതൃത്വത്തിൽ ഞായറാഴ്ച കുമ്പളങ്ങി കാർണിവൽ നടത്തുന്നു. വൈകീട്ട് അഞ്ചിന് തെക്കേ കുമ്പളങ്ങിയിൽനിന്ന് വടക്കേ കുമ്പളങ്ങി വരെ കാർണിവൽ റാലി നടക്കും. വാദ്യമേളങ്ങൾ, പ്രച്ഛന്ന വേഷധാരികൾ, കലാരൂപങ്ങൾ എന്നിവ അണിനിരക്കുമെന്ന് ഭാരവാഹികളായ പി.എ. സഗീർ, ജോൺ അലോഷ്യസ്, ജോഷി ലോറൻസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കുറാഷ് മത്സരം ഇന്ന് മട്ടാഞ്ചേരി: സംസ്ഥാന പുരുഷ, വനിത കുറാഷ് മത്സരങ്ങൾ ശനിയാഴ്ച ഫോർട്ട്കൊച്ചി വാസ്കോഡഗാമ സ്ക്വയറിൽ നടക്കും. പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. രാവിലെ 11ന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു ഉദ്ഘാടനം ചെയ്യും. മുന്നൂറോളം താരങ്ങൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.