'ബാലൻ പണ്ഡിറ്റ് ട്രോഫി' ക്രിക്കറ്റ് ആരംഭിച്ചു

പറവൂര്‍: ബാലൻ പണ്ഡിറ്റ് എന്ന ക്രിക്കറ്റ് പ്രതിഭയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ക്രിക്കറ്റ് മത്സരം ആരംഭിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തെ 12 ടീമുകളാണ് മാറ്റുരക്കുന്നത്. ഫാൽക്കൺ സി.സി കാലിക്കറ്റ്, ആർ.എസ്‌.സി.എസ്.ജി ക്രിക്കറ്റ് സ്കൂൾ, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്, ബി.കെ - 55, എറണാകുളം ക്രിക്കറ്റ് ക്ലബ്, വിസ്ഡൺ ക്രിക്കറ്റ് അക്കാദമി, ഇടപ്പള്ളി, ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി ചെങ്ങന്നൂർ, ബ്ലാസ്റ്റേഴ്സ് പി.ഡി.സി.എ, ഗ്ലോബ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ആലുവ, മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് പറവൂർ, അത്രേയ ക്രിക്കറ്റ് അക്കാദമി തൃശൂർ എന്നീ ടീമുകളാണ് കളത്തിലിറങ്ങുന്നത്. ഇംഗ്ലീഷ് കൗണ്ടിയിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനായ ബാലൻ പണ്ഡിറ്റ് വള്ളുവള്ളി സ്വദേശിയാണ്. കേരള രഞ്ജി ടീം ക്യാപ്റ്റനായിരുന്നു. 1959ൽ ആന്ധ്രക്കെതിരെ പുറത്താകാതെ അദ്ദേഹം നേടിയ 262 റൺസ് എന്ന ഒരു കേരള താരത്തി​െൻറ രഞ്ജി ട്രോഫി റെക്കോഡ് 2007ലാണ് ഭേദിക്കപ്പെട്ടത്. ബാലൻ പണ്ഡിറ്റിന് ജന്മനാടി​െൻറ ആദരം എന്ന നിലയിൽ രണ്ടുവർഷം മുൻപാണ് സോബേഴ്സ് ക്ലബ് 'ബാലൻ പണ്ഡിറ്റ് ട്രോഫി' ക്രിക്കറ്റ് ടൂർണമ​െൻറ് ആരംഭിച്ചത്. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ടീമുകൾ പങ്കെടുക്കുന്ന ടൂർണമ​െൻറാണ് ഇപ്പോൾ നടക്കുന്നത്. 2018 ഏപ്രിലിൽ സീനിയേഴ്സി​െൻറ ചാംപ്യൻഷിപ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. എറണാകുളം കേന്ദ്രമായ എസ്‌.വി.ജെ.എസ് കമ്പനി, ബാങ്ക് ഓഫ് ബറോഡ, പറവൂര്‍ സോബേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നിവരാണു സംഘാടകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.