പ്രഫഷനല്‍ നാടകോത്സവത്തിന് തുടക്കം

മൂവാറ്റുപുഴ: മേക്കടമ്പ് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം രൂപവത്കരിച്ച കലാസാംസ്‌കാരിക വേദിയായ നാട്ടരങ്ങി​െൻറ ഉദ്ഘാടനം എല്‍ദോ എബ്രാഹം എം.എല്‍.എ നിർവഹിച്ചു. ആറുദിവസം നീളുന്ന പ്രഫഷനല്‍ നാടകോത്സവത്തി​െൻറ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് നിർവഹിച്ചു. വാളകം പഞ്ചായത്തിലെ എഴുപതി-ല്‍പരം കലാകാരന്മാരെ മുഖ്യാതിഥി കലാരത്‌ന ആര്‍ട്ടിസ്റ്റ് സുജാതന്‍ ആദരിച്ചു. ഇന്തോ-ശ്രീലങ്കന്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയ മേക്കടമ്പ് ലൈബ്രറി അംഗങ്ങളായ ആഷിക് ജോണ്‍, ദേവിക പി. ദേവദാസ് എന്നിവരെയും ആദരിച്ചു. വാളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു വെളിയത്ത് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, വാളകം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ആര്‍. രാമന്‍, സര്‍ഗം സജീവന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി പ്രസിഡൻറ് എന്‍. ജയന്‍ സ്വാഗതവും സെക്രട്ടറി എം.എ. എല്‍ദോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അങ്കമാലി അക്ഷയയുടെ 'ആഴം' നാടകം അരങ്ങേറി. 28-ന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സി​െൻറ 'ചാറ്റല്‍ മഴയത്ത്', 29-ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'പരമശുദ്ധന്‍', 30-ന് കാഞ്ഞിരപ്പിള്ളി അമലയുടെ 'മനഃസാക്ഷിയുള്ള സാക്ഷി', 31-ന് ബ്ലാക്ക് ലൈറ്റ് തിയറ്റര്‍ വള്ളുവനാടി​െൻറ 'മഴ' തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.