ചതുപ്പിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി

കിഴക്കമ്പലം: ചതുപ്പിൽ അകപ്പെട്ട ഗർഭിണിയായ പശുവിനെ അഗ്നിശമന േസന രക്ഷിച്ചു. പട്ടിമറ്റം ചൂരക്കോട് പാടത്തിൽ മറ്റം തേവ​െൻറ പശുവാണ് സമീപത്തെ പാടത്തെ ചതുപ്പിൽ അകപ്പെട്ടത്. ഉടമസ്ഥനും സമീപവാസികളും ചേർന്ന് കരക്കുകയറ്റാൻ ശ്രമിച്ചങ്കിലും സാധിക്കാതെ വന്നതോടെ പട്ടിമറ്റം ഫയർ ഫോഴ്സി​െൻറ സഹായം തേടുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.കെ സുരേഷി​െൻറ നേതൃത്വത്തിൽ ഫയർമാൻമാരായ കെ.എ. ഉമ്പാസ്, എം. മനു, അനിമ്പൻ കുര്യാക്കോസ്, ടോമി പോൾ, എം.വി. മോഹനൻ എന്നിവരടങ്ങുന്ന സംഘം 15 മിനിറ്റിനുള്ളിൽ പശുവിനെ സുരക്ഷിതമായി കരക്കുകയറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.