കൂറ്റൻ പപ്പാഞ്ഞി കൗതുകമാകുന്നു

കാലടി: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ടുചിറക്ക് ചുറ്റും 10,017 നക്ഷത്രങ്ങൾ തൂക്കുന്ന നക്ഷത്രതടാകം കാർണിവലി​െൻറ ഭാഗമായി നിർമിച്ച . 65 അടി ഉയരമുള്ളതാണ് പപ്പാഞ്ഞി. ഈറ്റയും കവുങ്ങും ഇഞ്ചപ്പുല്ല്, വയ്ക്കോൽ, തുണികൾ എന്നിവ ഉപയോഗിച്ചാണ് നിർമാണം. ൈകയിൽ ദീപം തൂക്കി ദൂരത്തേക്ക് നോക്കിനിൽക്കുന്ന പപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രണ്ടുലക്ഷം രൂപയോളമാണ് നിർമാണച്ചെലവ്. 31ന് അർധരാത്രി പുതുവർഷപ്പുലരിയെ വരവേൽക്കുന്ന സമയത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ കാർണിവൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.