ക്വാറി ഉടമക്കുവേണ്ടി പൊലീസിെൻറ കള്ള​േ​ക്കസ്​: ൈ​ക്രംബ്രാഞ്ച്​ അന്വേഷിക്കും

കൊച്ചി: പരിസ്ഥിതി പ്രവർത്തകനെയും കരാറുകാരനെയും വ്യാജ കേസിൽ കുടുക്കിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ക്വാറി ഉടമക്കുമെതിരെ ൈക്രംബ്രാഞ്ച് പാലക്കാട് യൂനിറ്റി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂർ എസ്.െഎ ആയിരുന്ന ഹണി കെ. ദാസ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മാസ്റ്റർ രാജേഷ്, രതീഷ്, പെരുമ്പാവൂരിലെ എസ്.എൻ റോക്സ് ഉടമ സന്നിധാനം സന്തോഷ് എന്നിവർക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, വ്യാജ തെളിവുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഡിവൈ.എസ്.പി ഫിറോസി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഒന്നരവർഷത്തോളമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ ഒഴിവാക്കിയാണ് പുതിയ സംഘത്തെ ഏൽപിച്ചത്. ക്വാറിയുടെ അനധികൃത പ്രവർത്തനത്തിനെതിരെ നിലകൊണ്ട പരിസ്ഥിതി പ്രവർത്തകൻ ഹിമേഷ്, കൊച്ചു മുഹമ്മദ് എന്ന കെ.കെ. മുഹമ്മദ് എന്നിവർക്കെതിരെ പെരുമ്പാവൂർ പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസ് വ്യാജമാണെന്ന് ൈക്രംബ്രാഞ്ച് കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. വീടിന് പിന്നിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്േഫാടക വസ്തുക്കൾ പിടിച്ചെടുെത്തന്നായിരുന്നു കൊച്ചുമുഹമ്മദിനെതിരായ കേസ്. പെട്ടി ഒാേട്ടായിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയെന്ന കേസാണ് ഹിമേഷിനെതിരെ എടുത്തത്. പെരുമ്പാവൂർ പൊലീസെടുത്ത േകസ് കള്ളക്കേസാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതികളുൾപ്പെടെ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് അേന്വഷണത്തിന് ഉത്തരവിടുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഗൂഢാലോചന നടത്തി ഇരുവർക്കുമെതിരെ കള്ളക്കേസാണ് എടുത്തതെന്ന് കണ്ടെത്തിയത്. ഇതിനിടെ എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിൽ അന്വേഷണം തുടരാൻ ഡി.ജി.പിയുടെ നിർദേശമുണ്ടായി. എന്നാൽ, അന്വേഷണം ഇഴയുെന്നന്ന് ചൂണ്ടിക്കാട്ടി കൊച്ചുമുഹമ്മദ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പാലക്കാട് ൈക്രംബ്രാഞ്ച് യൂനിറ്റിന് അന്വേഷണം ൈകമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.