കുട്ടമശ്ശേരി പാടശേഖരത്തിൽ കൊയ്ത്തുത്സവം

ആലുവ: കുട്ടമശ്ശേരി പാടശേഖര കമ്മിറ്റിയുടെ ജനകീയ നെൽകൃഷി വിളവെടുത്തു. 30 ഏക്കറിൽ കുണ്ടോപ്പാടം, തണങ്ങാട് പാടശേഖരങ്ങളിലാണ് കൃഷി നടത്തിയത്. കൊയ്ത്തുത്സവം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കൃഷിഭൂമി കൃഷിക്ക് മാത്രമായി ഉപയോഗിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് എന്നിവര്‍ സംസാരിച്ചു. പാടശേഖരസമിതി പ്രസിഡൻറ് വി.വി. മന്മഥന്‍ സ്വാഗതം പറഞ്ഞു. കീഴ്മാട് പഞ്ചായത്ത്, കൃഷിഭവന്‍, കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ പിന്തുണയോടെയാണ് കര്‍ഷകരുടെ കൂട്ടായ്മ രൂപവത്കരിച്ച് പാടശേഖരത്തില്‍ വിത്തിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.