മൂന്നാറിലെ കൈ​േയറ്റം: ശ്രീറാം വെങ്കിട്ടരാമ​േൻറത്​ ധീരമായ നടപടി ^വി.എസ്​

മൂന്നാറിലെ കൈേയറ്റം: ശ്രീറാം വെങ്കിട്ടരാമേൻറത് ധീരമായ നടപടി -വി.എസ് തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ ശ്രീറാം വെങ്കട്ടരാമൻ നടത്തിയത് ധീരമായ നടപടികളെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മൂന്നാറിലെ ഭൂമി തിരിച്ചുപിടിക്കാൻ 2006 ലെ എൽ.‌ഡി.എഫ്. സർക്കാറാണ് ശ്രമം ആരംഭിച്ചത്. പലകാരണങ്ങളാൽ അതു മുടങ്ങിപ്പോവുകയായിരുന്നു. എന്നാൽ, പല തലത്തിൽനിന്നുണ്ടായ എതിർപ്പുകൾ അവഗണിച്ചാണ് ശ്രീറാം ആ ഭൂമി തിരികെ പിടിക്കാനായി ധീരമായി രംഗത്തിറങ്ങിയതെന്ന് വി.എസ് പറഞ്ഞു. ഉമ്മാശ്ശേരി മാധവൻ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം എംപ്ലോയ്മ​െൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് നൽകി സംസാരിക്കുകയായിരുന്നു അച്യുതാനന്ദൻ. ത​െൻറ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷമാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. വിദ്യാർഥിയായിരുന്ന കാലം മുതൽ വി.എസ്. അച്യുതാനന്ദനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തി​െൻറ കൈയിൽനിന്ന് പുരസ്കാരം വാങ്ങാൻ സാധിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും കൂട്ടിേച്ചർത്തു. പുരസ്‌കാരത്തുകയായി ലഭിച്ച 25,000 രൂപ ആദിവാസികളുടെ ജനന സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷ​െൻറ െചലവിനായി മറയൂർ പഞ്ചായത്തിന് നൽകുെന്നന്ന് ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.