ഒാഫിസർ തസ്തികയിലുള്ള കെ.എസ്​.ഇ.ബി ജീവനക്കാർ യൂനിയൻ ഭാരവാഹിയാകേ​ണ്ടെന്ന്​ കോടതിയും

കൊച്ചി: ഒാഫിസർ തസ്തികയിലുള്ള ജീവനക്കാർ തൊഴിലാളി യൂനിയനിൽ പ്രവർത്തിക്കുന്നതും ഭാരവാഹിത്വം വഹിക്കുന്നതും വിലക്കിയ കെ.എസ്.ഇ.ബി നടപടി ഹൈകോടതി ശരിവെച്ചു. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് സിബിക്കുട്ടി ഫ്രാൻസിസ് ഉൾപ്പെടെ നൽകിയ ഹരജികൾ സിംഗിൾ ബെഞ്ച് തള്ളി. ഒാഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചശേഷവും തൊഴിലാളി യൂനിയനുകളിൽ സജീവമായി പ്രവർത്തിക്കുന്നതിനെതിരെ പരാതി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്ക് യൂനിയൻ പ്രവർത്തനം വിലക്കി മേയ് 30നും ആഗസ്റ്റ് 18നും ബോർഡ് ചെയർമാൻ പുറപ്പെടുവിച്ച ഉത്തരവുകൾ േചാദ്യം ചെയ്തായിരുന്നു ഹരജി. ഒാഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ യൂനിയൻ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് എഴുതി വാങ്ങണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. അതേസമയം, ഒാഫിസർ തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചശേഷവും യൂനിയൻ ഭാരവാഹിത്വം ഹരജിക്കാർ തുടർന്നിരുന്നു. ജീവനക്കാരെ തൊഴിലാളിയെന്നും ഒാഫിസറെന്നും വേർതിരിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന വാദമാണ് ഹരജിക്കാർ ഉന്നയിച്ചത്. എന്നാൽ, അസി. എൻജിനീയർ മുതലുള്ളവർ മേൽനോട്ട അധികാരമുള്ളവരാണെന്ന് 1980ലെ ഉത്തരവിൽ കെ.എസ്.ഇ.ബി വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാറി​െൻറ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. തങ്ങൾ തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുമെന്ന വാദം ഹരജിക്കാർക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.