പെയിൻറ്​ കമ്പനിയിൽ തീപിടിത്തം

കളമശ്ശേരി: ക്രിസ്മസ് തലേന്ന് മേജർ ഇൻഡസ്ട്രിയൽ ഏരിയയിലെ പെയിൻറിങ് കമ്പനിയിലുണ്ടായ തീപിടിത്തം അഞ്ച് ഫയർ യൂനിറ്റുകൾ രണ്ടര മണിക്കൂറെടുത്ത് അണച്ചു. സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഇൻഡിഗോ പെയിൻറ്് കമ്പനിയിലാണ് തീപിടിച്ചത്. രാത്രി 10.15 ഓടെയായിരുന്നു സംഭവം. പെയിൻറ് മിക്സിങ് ഏരിയയിൽ ആദ്യം തീ പിടിക്കുകയും ഓഫിസ് ഭാഗത്തേക്ക് പടരുകയുമായിരുന്നു. ആദ്യം ഏലൂർ, തൃക്കാക്കര നിലയങ്ങളിലെ ഫയർ യൂനിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പുകയും കഠിനചൂടും കാരണം അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ ഫയർ യൂനിറ്റുകളെ വിളിക്കുകയായിരുന്നു. ഗാന്ധിനഗറിൽനിന്ന് രണ്ടും ആലുവയിൽനിന്ന് ഒരു യൂനിറ്റും കൂടി എത്തി. പെയിൻറ് മിക്സിങ് (ലാബ്) യൂനിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. നഷ്ടം കണക്കാക്കിവരുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് കമ്പനിക്കകത്ത് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ പൊലീസിനെ അറിയിച്ചു. അവർ അറിയിച്ചതനുസരിച്ച് ഫയർ യൂനിറ്റുകൾ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യു സർവിസ് എറണാകുളം അസി. ഡിവിഷനൽ ഓഫിസർ വി. സിദ്ധകുമാർ, സ്േറ്റഷൻ ഓഫിസർമാരായ രഞ്ജിത്ത് കുമാർ, ജൂഡ് തദേവൂസ് എന്നിവർ നേതൃത്വം നൽകി. കെ.ബി.പി.എസിന് കുടിശ്ശിക 111 കോടി; പാഠപുസ്‌തകം അച്ചടി പ്രതിസന്ധിയില്‍ കാക്കനാട്: സര്‍ക്കാര്‍ നല്‍കാനുള്ള കോടികളുടെ കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ (കെ.ബി.പി.എസ്) പാഠപുസ്തകം അച്ചടി പ്രതിസന്ധിയിലായേക്കുമെന്ന് ആശങ്ക. ലോട്ടറി ഉള്‍പ്പെടെ മുന്‍കാലങ്ങളില്‍ പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്ത വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 111 കോടി രൂപ ഉടന്‍ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് മാനേജ്‌മ​െൻറി​െൻറ ആശങ്ക. കുടിശ്ശികയുള്ള തുകയില്‍ 75 കോടി രൂപ മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രി ഇടപെട്ട് അനുവദിെച്ചങ്കിലും ട്രഷറി നിയന്ത്രണം മൂലം പിൻവലിക്കാനായില്ല. അടുത്ത അധ്യയന വര്‍ഷത്തിലെ ഒന്നാംവാല്യം പാഠപുസ്തകം അച്ചടിക്കാന്‍ 2.36 കോടിയുടെ പ്രിൻറ് ഓര്‍ഡറാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 1.12 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. നിലവിലുണ്ടായിരുന്ന പേപ്പര്‍ സ്റ്റോക്ക് ഉപയോഗിച്ചാണ് ഇതുവരെ അച്ചടിയും ബൈന്‍ഡിങും നടത്തിയത്. കുടിശ്ശിക കിട്ടിയില്ലെങ്കില്‍ പാഠപുസ്തകം അച്ചടി മുടക്കം കൂടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മാനേജ്‌മ​െൻറ് വ്യക്ത്മാക്കി. ലോട്ടറി അച്ചടിച്ച വകയില്‍ 46 കോടിയും മുന്‍കാലങ്ങളില്‍ പാഠപുസ്തകം വിതരണം നടത്തിയതിന് 16 കോടി ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കെ.ബി.പി.എസ്സി​െൻറ ഫണ്ട് വിനിയോഗിച്ചാണ് ഇത്തവണ പേപ്പര്‍ വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നത്. ലോട്ടറിയും പാഠപുസ്തകവും അച്ചടിച്ച വകയില്‍ കിട്ടാനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ കെ.ബി.പി.എസ്സി​െൻറ സ്വന്തം ഫണ്ട് വിനിയോഗിച്ച് പേപ്പര്‍ വാങ്ങരുതെന്ന് കാണിച്ച് യൂനിയനുകള്‍ മാനേജ്‌മ​െൻറിന് കത്ത് നല്‍കി. കെ.ബി.പി.എസ്സി​െൻറ നിലനില്‍പ് അപകടത്തിലാക്കുന്ന നടപടിയില്‍നിന്ന് പിന്തിരിയണമെന്ന തൊഴിലാളി യൂനിയനുകളുടെ ആവശ്യം മാനേജ്‌മ​െൻറ് അവഗണിക്കാനാവില്ല. അേതസമയം രണ്ട് മാസത്തിനകം പേപ്പര്‍ വാങ്ങി സ്റ്റോക്ക് ചെയ്തില്ലെങ്കില്‍ തമിഴ്‌നാട്ടിലെ പേപ്പര്‍ കമ്പനികളില്‍ കടുത്ത ക്ഷാമത്തിന് ഇടയാക്കുമെന്ന് മാനേജ്‌മ​െൻറ് സൂചന നല്‍കി. വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കില്‍ പേപ്പര്‍ കമ്പനികള്‍ ഉൽപാദനം കുറക്കാന്‍ സാധ്യതയുള്ളത് പ്രതിസന്ധി രൂക്ഷമാക്കും. മുന്‍ വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടിലെ കമ്പനികളില്‍നിന്ന് പേപ്പറുകള്‍ ആവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്നതിനാല്‍ പ്രതിസന്ധിയില്ലാതെ അച്ചടി ജോലി നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പേപ്പര്‍ വാങ്ങാന്‍ ഫണ്ടില്ലെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ കടലാസ് വാങ്ങി ഉപയോഗിച്ചതി​െൻറ കണക്കുകള്‍ ഹാജരാക്കാത്തതിനെ ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെ.ബി.പി.എസ് മാനേജ്മ​െൻറും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരം മൂലം കുടിശ്ശിക തീര്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് താല്‍പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. പാഠപുസ്‌തകം അച്ചടിക്കാന്‍ കോടികളുടെ കടലാസാണ് മാനേജ്മ​െൻറ് നേരിട്ട് വാങ്ങുന്നത്. ഗുണനിലവാരമില്ലാത്ത കടലാസ് ഉപയോഗിക്കരുതെന്ന് നേരേത്ത വിദ്യാഭ്യാസ വകുപ്പ് മാനേജ്മ​െൻറിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.