കൊയ്ത്തുത്സവത്തിനൊരുങ്ങി കുട്ടമശ്ശേരി പാടശേഖരം

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശ്ശേരി മേഖലയിലെ പാടശേഖരങ്ങൾ കൊയ്ത്തുത്സവത്തിനൊരുങ്ങി. കുണ്ടോപ്പാടം, തണങ്ങാട് പാടശേഖരങ്ങളിൽ 30 ഏക്കറിലാണ് കൃഷി നടത്തിയത്. ജ്യോതി നെല്ലാണ് കൃഷി ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് പങ്കെടുക്കും. കഴിഞ്ഞ വർഷം 'കുട്ടമശ്ശേരി കുത്തരി' എന്ന പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.