ഭരണഘടന സംരക്ഷണ ദിനാചരണം

കൊച്ചി: ജനുവരി 25ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാൻ അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 25ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല പരിപാടി ഐപ്‌സോ ദേശീയ പ്രസീഡിയം അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ജറൂസലമിനെ ഇസ്രാേയലി​െൻറ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപി​െൻറ നടപടിയിൽ പ്രതിഷേധിച്ച് ജനുവരി 15ന് മുമ്പ് എല്ലാ ജില്ലകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സി. അച്യുതമേനോൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് സി.പി. നാരായണൻ എം.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ബി. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. ജനാർദ്ദനക്കുറുപ്പ്, സി.എസ്. സുജാത, ഇ. വേലായുധൻ, സി.ആർ. ജോസ്പ്രകാശ്, എം.എ. ഫ്രാൻസിസ്, ബൈജു വയലത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.