കുരൂർ തോട് ശുചീകരിച്ചു

കോതമംഗലം: നഗരത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സായ കുരൂർ തോട് എൻ.എസ്.എസ് വളൻറിയർ ശുചീകരിച്ചു. അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ തോട് ശുചീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ്, മാർ അത്തനേഷ്യസ് ആർട്സ് കോളജ്, നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളജ്, നങ്ങേലിൽ ആയുർവേദ കോളജ് എന്നിവിടങ്ങളിൽനിന്നുള്ള എൻ.എസ്.എസ് വളൻറിയർമാർ ഒരു നാടി​െൻറ ജലസ്രോതസ്സ് വീണ്ടെടുക്കാൻ ഒന്നിച്ചിറങ്ങുകയായിരുന്നു. മാലിന്യങ്ങൾ കെട്ടിക്കിടന്ന് ജീവൻ നഷ്ടമായിക്കൊണ്ടിരുന്ന തോടിന് ഇതോടെ പുതുജീവൻ കിട്ടിയിരിക്കുകയാണ്. നഗരത്തിലെ ഓടകൾ മുഴുവൻ തുറന്നിരിക്കുന്നത് തോട്ടിലേക്കാണ്. ആശുപത്രി, ഹോട്ടൽ മാലിന്യങ്ങൾ അടക്കം ഓടകൾ വഴി ഒഴുകിയെത്തുന്നത് തോട്ടിലേക്കും. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ തോട്ടിലേക്ക് മാലിന്യമൊഴുക്ക് തടയാൻ അധികൃതർ തയാറാകണമെന്ന് എൻ.എസ്.എസ് വളൻറിയർമാരും നാട്ടുകാരും ആവശ്യപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ അധ്യക്ഷ മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. ഡോ. സൂസൻ ജോർജ്, കെ.എ. നൗഷാദ് , ബിനു ചെറിയാൻ, ഷമീർ പനക്കൽ, പ്രസന്ന മുരളീധരൻ, റെജി ജോസ്, കെ.വി. തോമസ്, ഡോ. അരുൺ ബേബി, പ്രഫ. എൽദോ പോൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.