file

കരോൾ സംഘത്തെ പൊലീസ് മർദിച്ചതിൽ പ്രതിഷേധം ആലപ്പുഴ: ക്രിസ്മസ് കരോള്‍ കഴിഞ്ഞ് മടങ്ങിവന്ന കുട്ടികളുടെ സംഘത്തെ മണ്ണഞ്ചേരി എസ്.െഎ ആര്‍. ബിനുവി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അകാരണമായി മർദിച്ചെന്ന് പരാതി. ക്രിസ്മസി​െൻറ തലേദിവസം കരോളിന് ശേഷം കലവൂരിലെത്തി സംഘാംഗങ്ങള്‍ തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചശേഷം കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് മർദിച്ചതെന്ന് പറയുന്നു. സി.പി.ഐ കലവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പാതിരപ്പള്ളി നികര്‍ത്തില്‍ ഉഷയുടെയും ഗോപ​െൻറയും മകന്‍ വിഷ്ണു ഗോപനും (19) കൂട്ടുകാര്‍ക്കുമാണ് മര്‍ദനമേറ്റത്. വിഷ്ണുവി​െൻറ കൈക്ക് ഒടിവ് സംഭവിച്ചു. ഇടതുകാലി​െൻറ മുട്ടിന് താഴെ മർദിക്കുകയും മുതുകിനും കൈക്കും പരിക്കേല്‍പ്പിക്കുകയും ചെയ്തു. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കേറ്റ വിഷ്ണു ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ്. കലക്ടര്‍, മനുഷ്യാവകാശ കമീഷന്‍, എസ്.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. സി.പി.ഐ നേതൃത്വത്തില്‍ കലവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പൊലീസി​െൻറ നടപടിയില്‍ എ.ഐ.വൈ.എഫ് മാരാരിക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.