റേഷൻ കടകളിൽ ഇ^പോസ് യന്ത്രങ്ങൾ ആറുമുതൽ

റേഷൻ കടകളിൽ ഇ-പോസ് യന്ത്രങ്ങൾ ആറുമുതൽ തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് സെയിൽ) യന്ത്രങ്ങൾ ജനുവരി ആറുമുതൽ സ്ഥാപിച്ചുതുടങ്ങും. കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ തെരഞ്ഞെടുത്ത 60 റേഷൻകടകളിലാണ് ജനുവരി ആദ്യവാരം മുതൽ യന്ത്രങ്ങൾ വഴി റേഷൻ വിതരണം തുടങ്ങുക. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ കടകളിലും യന്ത്രങ്ങൾ സ്ഥാപിച്ചുതുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വാർത്തകുറിപ്പിൽ അറിയിച്ചു. മാർച്ച് 31നകം കമ്പ്യൂട്ടർവത്കരണം പൂർത്തീകരിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കാര്‍ഡുടമകള്‍ക്കോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കോ അര്‍ഹതപ്പെട്ട ധാന്യവിഹിതം വാങ്ങാന്‍ സഹായിക്കുന്ന സാങ്കേതിക സംവിധാനമാണ് ഇ-പോസ്. എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കും പൊതുവിതരണ വകുപ്പിന് നല്‍കിയ ആധാര്‍ നമ്പറില്‍നിന്ന് കൃഷ്ണമണി/കൈവിരല്‍ അടയാളങ്ങള്‍ പരിശോധിച്ചാകും റേഷന്‍ സാധനങ്ങള്‍ വിതരണംചെയ്യുക. കടകളില്‍ എത്താന്‍ കഴിയാത്ത അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് അവര്‍ ചുമതലപ്പെടുത്തുന്ന ആളെ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യന്ത്രങ്ങൾ സ്ഥാപിക്കുന്ന കടകളിൽ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച പ്രകാരമുള്ള വേതനം ലഭിക്കും. പുതുവർഷം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും അഞ്ച് കിലോ വീതം ആട്ട 15 രൂപ നിരക്കിൽ വിതരണംചെയ്യും. ജനുവരി 30 വരെ എല്ലാ കാർഡ് ഉടമകൾക്കും ആട്ട വാങ്ങാം. കാലതാമസം വരുത്തുന്നത് ഒഴിവാക്കാൻ ഗോതമ്പ് മില്ലുകളിൽനിന്ന് നേരിട്ട് ആട്ട റേഷൻ കടകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.