ആലങ്ങാട് കെ.എസ്.ഇ.ബി ഓഫിസും പരിസരവും ശുചീകരിച്ചു

ആലങ്ങാട്: ആലങ്ങാട് സ​െൻറ് മേരീസ് എൽ.പി സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കുന്ന പറവൂർ ഗവ. എച്ച്.എസ്.എസ് വിദ്യാർഥിനികൾ ആലങ്ങാട് കെ.എസ്.ഇ.ബി ഓഫിസും പരിസരവും ശുചീകരിച്ചു. കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.എം. സ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോഒാഡിനേറ്റർ സിനി ആൻറണി, ബി. സനില, കെ.എ. ഷാര എന്നിവർ സംസാരിച്ചു. ഇരവിപുരം അഞ്ചാം വാർഡിലെ 25 വീടുകളിൽ അടുക്കളത്തോട്ടത്തിന് ക്യാമ്പ് അംഗങ്ങൾ നിലമൊരുക്കി. ക്യാമ്പ് 29ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.