​സ്​ഥാനക്കയറ്റം വേണോ, െഎ.എ.എസുകാർ സ്വത്തുവിവരം സമർപ്പിക്കണം

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറിനുകീഴിൽ ജോലിചെയ്യുന്ന എല്ലാ െഎ.എ.എസ് ഉദ്യോഗസ്ഥരും ജനുവരി 31നകം സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര ഉദ്യോഗസ്ഥ-പരിശീലന വകുപ്പ് നിർദേശം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് വിദേശ നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും ആവശ്യമായ വിജിലൻസ് അനുമതി നൽകില്ലെന്നും കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാറുകൾ, കേന്ദ്രഭരണ പ്രദേശ അധികാരികൾ എന്നിവർക്കയച്ച കത്തിൽ എസ്റ്റാബ്ലിഷ്മ​െൻറ് ഒാഫിസറും അഡീ. സെക്രട്ടറിയുമായ പി.കെ. ത്രിപാഠി വ്യക്തമാക്കി. 2011 ഏപ്രിൽ നാലിന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ചാണ് ആവർത്തിച്ചുള്ള നിർദേശം. സ്വത്തുവിവരം സമർപ്പിക്കാൻ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രേഖകൾ ഇതിൽ അപ്ലോഡ് ചെയ്യണമെന്നും ഡിസംബർ 22ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. രാജ്യത്താകെ 5004 െഎ.എ.എസ് ഉദ്യോഗസ്ഥരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.