എടയാറിലെ അപകട മരണത്തിന് കമ്പനി നഷ്​ടപരിഹാരം നൽകും

കളമശ്ശേരി: എടയാർ വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിലെ യന്ത്രത്തിൽ കുരുങ്ങി മരിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക് കമ്പനി 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തയാറായി. ഏലൂർ നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നേതാക്കളും മരിച്ച യുവാവി​െൻറ ബന്ധുക്കളും കമ്പനി ഉടമയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകീട്ട് എടയാർ വ്യവസായ മേഖലയിലെ കൊച്ചിൻ സർഫ്രാക്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ വെച്ചാണ് ഏലൂർ പാതാളം ചിറാക്കുഴിയിൽ വാടകക്ക് താമസിക്കുന്ന തൃശ്നാപ്പിള്ളി തിരുച്ചി സ്വദേശി കുമാർ തങ്കരാജ് (19) മരിച്ചത്. ജോലിയിലുണ്ടായ യുവാവിനെ വൈകീട്ട് ആറ് മണിയായിട്ടും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിക്കുമ്പോൾ യന്ത്രത്തിൽ കുരുങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഉടനെ പാതാളം ഇ.എസ്.ഐ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൻ എത്തിച്ച് ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തി പാതാളം ശ്മശാനത്തിൽ സംസ്കരിച്ചു. കമ്പനി പ്രതിനിധികളായ ജയദേവ് മേനോൻ, അബുൽകഹാർ, ടി.വി. ജയൻ, വി.കെ. സലീം, ടി.ആർ. അനിൽകുമാർ എന്നിവരുമായി വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറിമാരായ കെ.എച്ച്.സദഖത്ത്, പി.ഇ. ഷംസുദ്ദീൻ, ബി.ജെ.പി.നേതാവ് എ.സുനിൽകുമാർ, ഹർഷൻ എന്നിവരാണ് ചർച്ച നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.