ദലിത് വിദ്യാർഥികളെ അധിക്ഷേപിച്ചവരെ സംരക്ഷിക്കുന്നു ^കെ.എസ്.യു

ദലിത് വിദ്യാർഥികളെ അധിക്ഷേപിച്ചവരെ സംരക്ഷിക്കുന്നു -കെ.എസ്.യു കൊച്ചി: ഗവേഷകരായ ദലിത് വിദ്യാർഥികളെ അധിക്ഷേപിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് കാലടി സംസ്‌കൃത സർവകലാശാല അധികൃതരുടേതെന്ന് കെ.എസ്.യു. ആറുദിവസമായി അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന വിദ്യാർഥികളുടെ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാതെ, ആരോപണവിധേയരായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണ് വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു. കെ.എസ്.യു ഭാരവാഹികളായ ഭാഗ്യനാഥ് എസ്. നായർ, ഷാരോൺ പനക്കൽ, സഫൽ വലിയവീടൻ, സംസ്ഥാന ഭാരവാഹികളായ എ.എ. അജ്മൽ, അനു ലോനച്ചൻ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ലിേൻറാ പി. ആേൻറാ, വൈശാഖ് എസ്. ദർശൻ എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.