gfdbsr2 ഒമാനില്‍ കുടുങ്ങിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് ദുബൈയിലെത്തി

ഷാര്‍ജ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാത്രി 10.40ന് ദുബൈയിലേക്ക് പുറപ്പെട്ട്, മൂടല്‍മഞ്ഞ് കാരണം ഇറങ്ങാനാവാതെ ഒമാനിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഐ.എക്സ് 343ാം നമ്പര്‍ വിമാനം ദുബൈയില്‍ തിരിച്ചെത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് യാത്രക്കാരുടെ യാതനക്കറുതിയായത്. നിയമപരമായ തടസ്സങ്ങള്‍ കാരണം മസ്കത്തില്‍ ഇറങ്ങാനാവാത്തതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലേറെ യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്തിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിച്ചത് വിമാനത്തിനകത്തെ ശുചിമുറിയിലായിരുന്നു. എന്നാല്‍ വെള്ളവും ഭക്ഷണവും ലഭിച്ചില്ല. വിമാനത്തിന് ഒമാനില്‍ നിന്ന് പറക്കാനുള്ള അനുമതി കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ചെങ്കിലും ദുബൈയില്‍ നിന്ന് ലഭിക്കാഞ്ഞതാണ് യാത്ര വൈകിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ തന്നെ ആറോളം വിമാനങ്ങള്‍ പല വിമാനത്താവളങ്ങളിലായി കുടുങ്ങി കിടക്കുന്നതായി വാര്‍ത്തയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.