ലക്ഷദ്വീപ് ക്രോസ് കൺട്രി: ഇമ്രാൻ ഖാൻ ജേതാവ്

കൊച്ചി: പ്രഥമ ലക്ഷദ്വീപ് ദ്വീപ് തല ക്രോസ് കൺട്രീ ചാമ്പ്യൻഷിപ്പിൽ കവരത്തിക്ക് വേണ്ടി മത്സരിച്ച ഇമ്രാൻ ഖാൻ ജേതാവായി. 10 കിലോമീറ്റർ ദൂരം 38.01 മിനിറ്റ് കൊണ്ടാണ് ഇമ്രാൻ ഖാൻ താണ്ടിയത്. കവരത്തിയിൽ ലക്ഷദ്വീപ് പൊലീസിൽ ജോലി ചെയ്യുന്ന ഇമ്രാൻ കടമത്ത് ദ്വീപ് സ്വദേശിയാണ്. മുഹമ്മദ് അലി അഫ്തർ (കിൽത്താൻ, 38.03 മിനിറ്റ് ), മുഹമ്മദ് ഷിഹാബുദ്ദീൻ (അമിനി, 38.05 മിനിറ്റ്), സിറാജുദ്ദീൻ (കവരത്തി, 38.07 മിനിറ്റ്) എന്നിവർ അടുത്ത മൂന്ന് സ്ഥാനങ്ങളിലെത്തി. ലക്ഷദ്വീപ് അത്ലറ്റിക് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കായിക, യുവജനകാര്യ വകുപ്പി​െൻറ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. സ്പോർട്സ്, യുവജനകാര്യ സെക്രട്ടറി എ. ഹംസ, കവരത്തി ചെയർപേഴ്സൺ ടി. അബ്ദുൽ ഖാദർ, സി.ഇ.ഒ ടി. കാസിം, ജില്ല പഞ്ചായത്ത് അംഗവും അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറുമായ താഹ, ഷെർഷാദ് എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഒമ്പത് ദ്വീപുകളിൽനിന്ന് 26 ഓളം കായിക താരങ്ങൾ പങ്കെടുത്തു. ക്രോസ് കൺട്രി പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത 10 താരങ്ങളുടെ പട്ടിക അത്ലറ്റിക് കോച്ച് ജവാദ് പ്രഖ്യാപിച്ചു. ഇവരിൽനിന്ന് തെരഞ്ഞെടുക്കുന്ന ആറ് താരങ്ങൾ ജനുവരി ആദ്യവാരം ഗോവയിൽ നടക്കുന്ന ദേശീയ ക്രോസ് കൺട്രി മത്സരത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.