ദിലീപിനെതിരായ മൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

നെടുമ്പാശ്ശേരി: നടൻ ദിലീപിനെതിരായ കേസിൽ കോടതിയിൽ നൽകിയ രഹസ്യമൊഴികൾ പരസ്യപ്പെടുത്തിയ മാധ്യമങ്ങൾക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി ബൈജു കെ. പൗലോസി​െൻറ പരാതിയെത്തുടർന്ന് രാഷ്ട്രദീപിക പത്രത്തിനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. മറ്റേതൊക്കെ മാധ്യമങ്ങൾ ഇത്തരത്തിൽ മൊഴികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പരിശോധിച്ചുവരുകയാണെന്ന് എസ്.ഐ സോണി കെ. മത്തായി അറിയിച്ചു. 228 എ 1 (3) ഐ.പി.സി വകുപ്പ് പ്രകാരമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.