പി.എം ഫൗണ്ടേഷൻ അവാർഡ്​ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിന്​

ആലങ്ങാട്: വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സി.ബി.എസ്‌.ഇ സ്കൂളുകൾക്കുള്ള പി.എം ഫൗണ്ടേഷൻ അവാർഡിന് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ വീണ്ടും അർഹരായി. കൊച്ചി ലെ മെറിഡിയനിലെ ചടങ്ങിൽ വ്യവസായമന്ത്രി എ.സി. മൊയ്തീനിൽനിന്ന് സ്കൂൾ ചെയർമാൻ പി.കെ. ബഷീർ, സെക്രട്ടറി ടി.ബി. റഷീദ് എന്നിവർ ചേർന്ന് കാഷ് അവാർഡും െമമ​െൻറയും സ്വീകരിച്ചു. തുടർച്ചയായ ആറാം തവണയാണ് പി.എം ഫൗണ്ടേഷൻ പുരസ്കാരം ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിന് ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.