സപ്തദിന സഹവാസ ക്യാമ്പ്

കുന്നുകര: സേവന സന്നദ്ധരും ധാര്‍മിക അടിത്തറയുമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയാണ് എന്‍.എസ്.എസ് വളൻറിയര്‍ സേവനം ലക്ഷ്യമിടുന്നതെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സ്വഭാവ രൂപവത്കരണത്തിലും എന്‍.എസ്.എസ് നിസ്തുല പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുമാല്ലൂര്‍ എഫ്.എം.സി.ടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അയിരൂര്‍ സ​െൻറ് തോമസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ ആരംഭിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം-വിദ്യാഭ്യാസവും, തൊഴില്‍ നൈപുണ്യവും എന്ന ശീര്‍ഷകത്തിലാണ് ക്യാമ്പ് തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് വളവി അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍സണ്‍ വടക്കുംഞ്ചേരി പതാക ഉയര്‍ത്തി. അയിരൂര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു ജോണ്‍, പ്രോഗ്രാം ഓഫിസര്‍ ശ്രീജ ജോണ്‍സണ്‍, പി.വി. തോമസ്, സി.എം. വര്‍ഗീസ്, എയ്ഞ്ചല്‍ ആൻറണി, ജോയ് മഞ്ഞളി, പോള്‍ ആൻറണി എന്നിവർ സംസാരിച്ചു. 29നാണ് ക്യാമ്പ് സമാപിക്കുന്നത്. ക്രിസ്മസ് -പുതുവത്സര ആഘോഷം അങ്കമാലി: മേക്കാട് ജനസേവ ബോയ്സ് ഹോമില്‍ അരങ്ങേറിയ ക്രിസ്മസ് ആഘോഷ പരിപാടിയില്‍ 200ഓളം കുട്ടികളും അധ്യാപകരും, ജീവനക്കാരും പങ്കെടുത്തു. ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി സന്ദേശം നല്‍കി. സിപ്ള ഹെല്‍ത്ത് ലിമിറ്റഡ് പ്രതിനിധികള്‍ മുഖ്യാതിഥികളായിരുന്നു. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഒരു മാസത്തേക്കുള്ള ഫുഡ് സിപ്ള കുട്ടികള്‍ക്ക് സമ്മാനിച്ചു. റീജനല്‍ സെയില്‍സ് മാനേജര്‍ പ്രസൂണ്‍ മേനോന്‍, ടി.എസ്. ശ്രീനാഥ്, ജനസേവ ഭാരവാഹികളായ ക്യാപ്റ്റന്‍ എസ്.കെ. നായര്‍, ചാര്‍ളി പോള്‍, ജോബി തോമസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കരോള്‍ഗാന മത്സരവും, പെയിൻറിങ് മത്സരവും, പ്രഭാഷണങ്ങളും അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അങ്കമാലി മര്‍ച്ചൻറ്സ് അസോസിയേഷന്‍ യൂത്ത് വിങ് ആഭിമുഖ്യത്തില്‍ പട്ടണത്തില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡൻറ് സനൂജ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജോണി കുര്യാക്കോസ്, എന്‍.വി.പോളച്ചന്‍, ഡാൻറി ജോസ്, എം.വി. ആന്‍ഡ്രൂസ്, മാര്‍ട്ടിന്‍ മുണ്ടാടന്‍, ബിനു തോമസ്, ബിജു പൂപ്പത്ത്, ജിബീഷ്, സുഭാഷ് എന്നിവര്‍ സംസാരിച്ചു. തുറവൂര്‍ ചരിത്ര ലൈബ്രറിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോസഫ് പാറേക്കാട്ടില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡൻറ് സി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് സര്‍വിസ് സഹകരണ ബാങ്ക് ക്രിസ്മസ്, പുതുവത്സര ചന്ത ആരംഭിച്ചു. ബാങ്കി​െൻറ നേതൃത്വത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ചന്ത ആരംഭിച്ചത്. പറമ്പയം ഹെഡാഫീസില്‍ സംഘടിപ്പിച്ച ചന്ത ബാങ്ക് പ്രസിഡൻറ് എസ്.ഹംസ ഉദ്ഘാടനം ചെയ്തു. എം.ആര്‍. സത്യന്‍ അധ്യക്ഷത വഹിച്ചു. എ.വി. ബിജു, പി. ഗോപാലകൃഷ്ണന്‍, ടി.എം. അബ്‌ദു, ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ദേശം കുന്നുംപുറം ബ്രാഞ്ചില്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. എം.ഇ. പരീത് അധ്യക്ഷത വഹിച്ചു. പി.ആര്‍. രതീഷ്, കുമാരി ഗൗരി, പി.ആര്‍. രഥുനാഥ് എന്നിവര്‍ സംസാരിച്ചു. ചെങ്ങമനാട് ബ്രാഞ്ചില്‍ ബ്ലോക് പഞ്ചായത്തംഗം ടി.എ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പി.ജെ. അനില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. സുധീര്‍, പി.എ. ഷിയാസ്, എം.കെ. അസീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.