വൺവേക്കെതിരെ കോൺഗ്രസും

ആലുവ: നഗരത്തിൽ നടപ്പാക്കിയ വൺവേ സംവിധാനത്തിനെതിരെ നഗരസഭ ഭരണകക്ഷിയായ കോൺഗ്രസും രംഗത്ത്. വൺവേയുമായി ബന്ധപ്പെട്ട ജനവിരുദ്ധ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആലുവ, തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വർഷങ്ങളായി അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ആലുവ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി നഗരത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയത്. ആലുവയിലേക്ക് കിഴക്കൻ മേഖലയിൽനിന്നും വരുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് സീനത്ത് കവല വഴി കറങ്ങാതെ പമ്പ് കവലയിലേക്ക് നേരിട്ട് കയറാൻ അവസരം വേണം. ആലുവ മാർക്കറ്റിൽനിന്ന് പഴയ മാർക്കറ്റിലേക്ക് വാഹനങ്ങൾ അനുവദിക്കണം. കാരോത്തുകുഴി കവലയിൽനിന്ന് ജില്ല ആശുപത്രി ഭാഗത്തേക്ക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും അനുവാദം നൽകണം. ബാങ്ക് കവല മുതൽ പമ്പ് കവല വരെ ലൈൻ ട്രാഫിക് നടപ്പാക്കണം. റോഡുകളിൽ കാമറകൾ സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോൺഗ്രസ് ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഫാസിൽ ഹുസൈനാണ് പ്രമേയം അവതരിപ്പിച്ചത്. തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡൻറ്‌ എ.കെ. മുഹമ്മദാലി പിന്തുണച്ചു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ്‌ പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എം.ഒ. ജോൺ, ലത്തീഫ് പൂഴിത്തറ, എം.ടി. ജേക്കബ്, സി. ഓമന, പി.എം. മൂസക്കുട്ടി, പി.പി. ജയിംസ്, ബാബു കൊല്ലംപറമ്പിൽ, ലളിത ഗണേശൻ, ഹസീം ഖാലിദ്, ടെൻസി വർഗീസ്, ബിന്ദു അലക്സ്‌ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.