കളമശ്ശേരി ആധുനിക ബസ് ടെർമിനൽ ഇന്ന് നാടിന് സമർപ്പിക്കും

(പടം) കളമശ്ശേരി: നഗരസഭയുടെ സ്വപ്നപദ്ധതിയായ ആധുനിക ബസ് ടെർമിനൽ ഞായറാഴ്ച മന്ത്രി ഡോ. കെ.ടി. ജലീൽ നാടിന് സമർപ്പിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിന് സമീപം കിൻഫ്രയുടെ 70 സ​െൻറ് സ്ഥലത്ത് നിർമിച്ച ബസ് ടെർമിനൽ സിറ്റ്കോ അസോസിയേറ്റ് എന്ന സ്ഥാപനം 3.25 കോടി രുപക്കാണ് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയത്. നഗരസഭയുടെ കിഴക്കൻ മേഖലയുടെ പ്രത്യേകതയും സുപ്രധാന സ്ഥാപനങ്ങളുടെ സാമീപ്യവും കണക്കിലെടുത്ത് കിൻഫ്ര സ്ഥലം സൗജന്യമായി അനുവദിക്കണമെന്ന കഴിഞ്ഞ നഗരസഭ കൗൺസിലി​െൻറ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ പ്രഫ. കെ.വി. തോമസ് എം.പി, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, മുൻ എം.പി പി. രാജീവ് തുടങ്ങിയവർ സംബന്ധിക്കും. കോൺഗ്രസ് ജന്മദിന സമ്മേളനം 28ന് ചെന്നിത്തല ഉദ്ഘാടനം ചെയ്യും കൊച്ചി: കോൺഗ്രസ് ജന്മദിന സമ്മേളനം 28ന് എറണാകുളത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10ന് എറണാകുളം ടൗൺ ഹാളിലാണ് സമ്മേളനം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഒരുദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നൽകും. 26 മുതൽ 29 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തും. 30ന് ഡി.സി.സി സ്വീകരിക്കുന്ന ഫണ്ട് 31ന് കെ.പി.സി.സിക്ക് കൈമാറും. ജനുവരി 17ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ഓഫിസുകളുടെ മുന്നിൽ ധർണ സംഘടിപ്പിക്കും. കെ. കരുണാകര​െൻറ ജന്മശതാബ്ദി ആഘോഷങ്ങൾ മാർച്ചിൽ എറണാകുളത്ത് ഉദ്ഘാടനം ചെയ്യാനും യോഗം തീരുമാനിച്ചു. ചൗക്ക പാലം: നിർമാണം ജനുവരിയോടെ ആരംഭിക്കും ഏലൂർ: തടസ്സപ്പെട്ട് കിടക്കുന്ന നഗരസഭയുടെ ചൗക്ക പാലത്തി​െൻറ പണി ഹൈകോടതി ഇടപെട്ടതിനെത്തുടർന്ന് ജനുവരിയോടെ ആരംഭിക്കാൻ നീക്കം. നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതിെനത്തുടർന്ന് നഗരസഭ കൗൺസിലർ പി.എം. അബൂബക്കർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ രൂപരേഖ മാറ്റാൻ ഉദ്ദേശ്യമില്ലെന്നും നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കാൻ മാറ്റുകയും ചെയ്തു. മുൻപൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് 2016ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെൻഡറും വർക്ക് അവാർഡും ചെയ്ത് പാലം നിർമിക്കാനുള്ള പദ്ധതിപ്രദേശവും കൈമാറിയിരുന്നു. എന്നാൽ, ഭരണമാറ്റം വന്നപ്പോൾ പാലത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.