ശിശുസംരക്ഷണ യൂനിറ്റ് വാത്സല്യം പദ്ധതി കാമ്പയിൻ

ആലപ്പുഴ: തെരുവിൽ അലയുന്ന കുട്ടികളെയും ബാലവേല, ബാലഭിക്ഷാടനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെയും കണ്ടെത്താനും പുനരധിവസിപ്പിക്കാനും സർക്കാർ-വനിത ശിശുവികസന വകുപ്പ് ജില്ല ശിശുസംരക്ഷണ യൂനിറ്റുകൾ മുഖേന കാമ്പയിൻ സംഘടിപ്പിക്കും. പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുകയും സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയാണ് കാമ്പയിനി​െൻറ ഉദ്ദേശ്യം. ജില്ല ഭരണകൂടം, ജില്ല പൊലീസ്, ലേബർ വകുപ്പ്, ചൈൽഡ് വെൽെഫയർ കമ്മിറ്റി, ചൈൽഡ് ലൈൻ, ചൈൽഡ് െപ്രാട്ടക്ഷൻ സ്ക്വാഡ് എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളെ വിഷമഘട്ടത്തിൽ കണ്ടെത്തിയാൽ 0477 2241644, 8281899463, 1098 നമ്പറുകളിൽ അറിയിക്കണം. പെൺകുട്ടികൾക്ക് ഇൻഷുറൻസ് സമഗ്രവികസന പദ്ധതി ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ സമഗ്രവികസനത്തിന് ഒരുലക്ഷം വാർഷികവരുമാനമുള്ള മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് വാത്സല്യനിധി എന്ന ഇൻഷുറൻസ് അധിഷ്ഠിത സമഗ്രവികസന പദ്ധതി തയാറാക്കുന്നു. പട്ടികജാതി വികസന വകുപ്പും എൽ.ഐ.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2017 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികൾക്കാണ് പദ്ധതി. മാതാപിതാക്കളുടെ ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ, ആധാർ, ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ്, മാതാപിതാക്കളുടെ ഫോട്ടോ, ഫോൺ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ടെന്ന രേഖ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ ജനുവരി 20നകം അപേക്ഷ നൽകണം. അപേക്ഷ ഫോമുകൾ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. ഫോൺ: 0477 2252548.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.