തീവ്രവാദം ബഹുസ്വരതയുടെ അന്തകൻ ^പി. സുരേന്ദ്രൻ

തീവ്രവാദം ബഹുസ്വരതയുടെ അന്തകൻ -പി. സുരേന്ദ്രൻ കൊച്ചി: തീവ്രവാദം ബഹുസ്വരതയുടെ അന്തകനാണെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ. 'തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനി​െൻറ ഭാഗമായി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരണം നശീകരണമായി മാറരുത്. ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം സ്നേഹത്തോടെ കഴിഞ്ഞുവന്ന ബഹുസ്വര പാരമ്പര്യമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. നിർബന്ധപൂർവം ഒരാളെയും മതപരിവർത്തനം നടത്താൻ ഖുർആൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ്. മതപ്രബോധനത്തിന് ഇവിടെ ഒരു തടസ്സവുമില്ല. എന്നാൽ, പ്രകോപനത്തിലൂടെ അത് ചെയ്യുമ്പോഴാണ് കുഴപ്പം. ഇതര സമുദായങ്ങൾക്കെതിരെ ഒരാൾ പ്രവർത്തിക്കുന്നുവെങ്കിൽ അത് തടയേണ്ടത് അയാളുടെ മതത്തി​െൻറ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. സലഫിസം ഉടലെടുത്ത ശേഷമാണ് ഇന്ത്യയിൽ ഇസ്ലാമി​െൻറ പേരിലുള്ള വർഗീയവാദം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ എറക്കൽ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്ദുൽ ജബ്ബാർ സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡൻറ് വി.എച്ച് അലി ദാരിമി, കെ.കെ. അബ്ദുറഹ്മാൻ മുസ്ലിയാർ, എം.വി. സിദ്ദീഖ് സഖാഫി, ഡോ. എ.ബി. അലിയാർ, സി.എ. ഹൈദ്രോസ്, മസൂദ് ഇടപ്പള്ളി എന്നിവർ സംസാരിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ സ്വാഗതവും അലി കുന്നപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.