മുന്നറിയിപ്പില്ലാതെ ടാറിങ്: ഗതാഗതം തടസ്സപ്പെട്ടു

മൂവാറ്റുപുഴ: മുന്നറിയിപ്പില്ലാതെ ടാറിങ് നടത്തിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ-കാക്കനാട് റോഡിലാണ് തിരക്കേറിയ സമയത്ത് മുന്നറിയിപ്പില്ലാതെ ടാറിങ്ങ് നടത്തിയത്. രാവിലെ എട്ടിന് ടാറിങ് തുടങ്ങിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ടാറിങ്ങി​െൻറ ഭാഗമായി വാഴപ്പിള്ളി കവലയിൽ കാക്കനാട് റോഡിലേക്കുള്ള ഗതാഗതം തടഞ്ഞതോടെ ഇതുവഴി പോകേണ്ട വാഹനങ്ങൾ തിരക്കേറിയ എം.സി റോഡിൽ വെച്ച് തിരിച്ചതും മറ്റുമാണ് കുരുക്കിന് കാരണമായത്. ക്രിസ്മസി​െൻറ ഭാഗമായി വെള്ളിയാഴ്ച തിരക്ക് ഏറെയായിരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് അധികമായി റോഡിലിറങ്ങിയത്. ഇത് കുരുക്ക് രൂക്ഷമാക്കുകയും ചെയ്തു. തിരക്ക് മുന്നിൽക്കണ്ട് വേണ്ട ക്രമീകരണങ്ങൾ നടത്താതെയും പൊലീസി​െൻറ സഹായം തേടാതെയുമാണ് ടാറിങ് നടത്തിയത്. ഉച്ചകഴിഞ്ഞതോടെ നഗരം പൂർണമായും സ്തംഭിച്ചു. ഇടറോഡുകളിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. രാത്രി വരെ ഗതാഗത സ്തംഭനം തുടർന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. ടാറിങ് നടക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് പതിവാെണങ്കിലും വെള്ളിയാഴ്ച അതും ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.