പട്ടികജാതി വികസന ഓഫിസുകളില്‍ പ്രമോട്ടര്‍മാരുടെ ഒഴിവ്; കൂടിക്കാഴ്ച 29-ന്

കൊച്ചി: ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ പ്രമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവരുമായുള്ള കൂടിക്കാഴ്ച 29-ന് രാവിലെ 10ന് കോതമംഗലം, കൂവപ്പടി, മൂവാറ്റുപുഴ, അങ്കമാലി, പാറക്കടവ്, പള്ളുരുത്തി ബ്ലോക്ക്, മുനിസിപ്പാലിറ്റികള്‍ക്കും ഉച്ചക്ക് രണ്ടിന് വൈപ്പിന്‍, പാമ്പാക്കുട, ആലങ്ങാട്, വാഴക്കുളം, മുളന്തുരുത്തി, വടവുകോട്, ഇടപ്പള്ളി, കളമശ്ശേരി ബ്ലോക്ക്, മുനിസിപ്പാലിറ്റികള്‍ക്കും നടത്തും. അപേക്ഷിച്ചവർ ആവശ്യമായ രേഖകളുമായി ജില്ല പട്ടികജാതി വികസന ഓഫിസിൽ ഹാജരാകണം. ഫോണ്‍: 0484 2422256. അക്ഷയ സംരംഭകര്‍ക്ക് ഏകദിന ശിൽപശാല കൊച്ചി: പബ്ലിക് സർവിസ് കമീഷൻ വജ്രജൂബിലിയുടെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് കാക്കനാട് സിവില്‍ സ്‌റ്റേഷനിെല ജില്ല പ്ലാനിങ് ഓഫിസ് ഹാളില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പി.എസ്.സിയുടെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ജനകീയമാക്കുന്നതി​െൻറ ഭാഗമായി നടത്തിയ ശില്‍പശാല ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.സി അംഗങ്ങളായ സിമി റോസ്‌ബെല്‍ ജോണ്‍, എം.കെ. രഘുനാഥന്‍, എ.ഡിഎം എം.കെ. കബീര്‍ , അക്ഷയ ജില്ല േപ്രാജക്ട് മാനേജര്‍ എന്‍.എസ്. അജീഷ, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.