ആശുപത്രിയിൽ ജയലളിതയുടെ രക്​തസാമ്പിളുണ്ടോ​െയന്ന്​ കോടതി

ചെന്നൈ: ചികിത്സയിൽ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിൾ ലഭ്യമാണോയെന്ന് അറിയിക്കണമെന്ന് മദ്രാസ് ഹൈകോടതി സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെട്ടു. ജയലളിതയുടെ മകളാണെന്നുതെളിയിക്കാൻ ഡി.എൻ.എ പരിശോധന വേണമെന്നാവശ്യപ്പെട്ട് ബംഗളൂരു സ്വദേശിനി എസ്. അമൃത നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്. വൈദ്യനാഥ​െൻറ നിർദേശം. ജയലളിതയുടെ സഹോദര​െൻറ മക്കളായ ദീപ, ദീപക്ക് എന്നിവരെ കേസിൽ കക്ഷിചേർത്തു. സംസ്ഥാനസർക്കാർ, ചെന്നൈ കോർപറേഷൻ, ദീപ, ദീപക്ക് എന്നിവരോട് കേസ് പരിഗണിക്കുന്ന അടുത്തമാസം അഞ്ചിനകം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞമാസം സുപ്രീംകോടതിയെ സമീപിച്ച അമൃതയോട് ഹൈകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ജയലളിതയുടെ മൃതശരീരം പുറത്തെടുത്ത് ബ്രാഹ്മണ വൈഷ്ണവ അയ്യങ്കാർ ആചാര പ്രകാരം സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിത അമ്മയാണെന്ന് അവകാശപ്പെടുന്ന അമൃത, നടൻ ശോഭൻ ബാബു ത​െൻറ പിതാവെന്ന് എന്തുകൊണ്ട് അവകാശപ്പെടുന്നില്ലെന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. കേസ് എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നും നീട്ടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അമൃതയുടെ അവകാശവാദം കള്ളമാണെന്നും ഇത്തരത്തിൽ നിരവധിപേർ രംഗത്തുവന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. --------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.