സുപ്രീംകോടതിക്ക്​ മുമ്പാകെ വന്നത്​ 2ജി അഴിമതി കേസല്ല ^ജ. സിങ്​​വി

സുപ്രീംകോടതിക്ക് മുമ്പാകെ വന്നത് 2ജി അഴിമതി കേസല്ല -ജ. സിങ്വി ന്യൂഡൽഹി: 2ജിയുമായി ബന്ധപ്പെട്ട് സി.ബി.െഎ കോടതിക്കും സുപ്രീംകോടതിക്കും മുമ്പാകെയുണ്ടായിരുന്നത് വ്യത്യസ്തമായ കേസുകളായിരുന്നുവെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.എസ്. സിങ്വി വ്യക്തമാക്കി. സുപ്രീംകോടതിക്ക് മുമ്പാകെ വന്നത് അഴിമതി കേസായിരുന്നില്ലെന്നും ജസ്റ്റിസ് സിങ്വി കൂട്ടിച്ചേർത്തു. 2ജി കേസ് പരിഗണിച്ച് 122 ലൈസൻസുകൾ റദ്ദാക്കിയ ബെഞ്ചിനെ നയിച്ചിരുന്നത് ജസ്റ്റിസ് സിങ്വിയായിരുന്നു. വിചാരണ കോടതി വിധി തങ്ങൾക്കുള്ള ആദരവി​െൻറ ചിഹ്നമായി കോൺഗ്രസ് എടുത്തണിയേണ്ടെന്നും സുപ്രീംകോടതി അഴിമതിയുണ്ടെന്ന് കണ്ടെത്തിയതാണ് 2ജി കേസെന്നും ധനമന്ത്രി അരുൺ െജയ്റ്റ്ലി നടത്തിയ പ്രസ്താവന നിരാകരിക്കുന്നതാണ് ജസ്റ്റിസ് സിങ്വിയുടെ പ്രസ്താവന. 2012ൽ സുപ്രീംകോടതിക്ക് മുമ്പുണ്ടായിരുന്നത് അഴിമതി കേസായിരുന്നില്ല. ആദ്യം വരുന്നവർക്ക് ആദ്യം ലൈസൻസ് നൽകുക എന്ന നയവും അപേക്ഷിക്കാനുള്ള അവസാന തീയതി മാറ്റിയതുമാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇതുസംബന്ധിച്ച പരാതി പരിഹരിക്കാനുള്ള യുക്തിസഹമായ വഴി 2ജി സ്പെക്ട്രം ലേലം ചെയ്യുകയാണെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തു. രാജ്യത്തി​െൻറ പ്രകൃതിവിഭവങ്ങൾ വിതരണം ചെയ്യേണ്ടത് ലേലം വഴിയാണെന്ന മൗലികമായ തത്വം പരിഗണിക്കുകയാണ് തങ്ങൾ ചെയ്തത്. അല്ലാതെ സ്പെക്ട്രം അനുവദിച്ചതിൽ ഗൂഢാേലാചനയുണ്ടായിരുന്നോ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നിരുന്നോ എന്നല്ല. അത് സി.ബി.െഎ കോടതിക്ക് മുമ്പാകെയായിരുന്നുവെന്നും അവരാണത് തീർപ്പാക്കേണ്ടതെന്നും ജസ്റ്റിസ് സിങ്വി പറഞ്ഞു. അതേസമയം, ലേലത്തിൽ 65,000 കോടി രൂപ കിട്ടിയെന്ന് സർക്കാർ പറഞ്ഞ സാഹചര്യത്തിൽ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ സിങ്വി ഇതാരാണ് ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.