അതിർത്തി തർക്കം: ഇന്ത്യയും ചൈനയും ചർച്ച നടത്തി

ന്യൂഡൽഹി: അതിർത്തി തർക്കം സംബന്ധിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിന് ആത്മവിശ്വാസമുയർത്തുന്ന നടപടികൾ തുടങ്ങാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേചി എന്നിവരാണ് ചർച്ചയിൽ സംബന്ധിച്ചത്. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദോക്ലാം സംഭവത്തിന് 73 ദിവസത്തിനുശേഷമാണ് ഇന്ത്യയും ചൈനയും ചർച്ചാമേശക്ക് ചുറ്റുമിരിക്കുന്നത്. എന്നാൽ, ദോക്ലാം വിഷയം ചർച്ച ചെയ്യപ്പെേട്ടാ എന്ന കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയില്ല. ചൈനീസ് പ്രതിനിധിയും എവിടെയും തൊടാതെയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്. ജൂൺ 16നാണ് ദോക്ലാമിൽ റോഡ് നിർമിക്കാനുള്ള ചൈനീസ് സൈന്യത്തി​െൻറ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞത്. ഭൂട്ടാേൻറതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ചൈന നിർമിക്കുന്ന റോഡ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കൻനെക്ക്' എന്ന മേഖലക്ക് സുരക്ഷ ഭീഷണിയുയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ നീക്കം. ആഗസ്റ്റ് 28നാണ് മേഖലയിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.