ജീവനക്കാരും അധ്യാപകരും സായാഹ്ന ധർണ നടത്തി

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സായാഹ്ന ധർണ നടത്തി. കേന്ദ്ര- സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാറി​െൻറ ജനപക്ഷ നടപടി ശക്തിപ്പെടുത്തുക, വിലക്കയറ്റം തടയുക, വർഗീയത ചെറുക്കുക എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് ധർണ നടത്തിയത്. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് മുന്നിൽ നടന്ന ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമിതി അംഗം എസ്. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. മണി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സി.പി. പോൾ, എൻ.ബി. മനോജ്, ജോഷി പോൾ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 darna ഫെഡറേഷൻ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആലുവ കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് മുന്നിൽ നടത്തിയ ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമിതി അംഗം എസ്. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.