എസ്.പി.സി ക്രിസ്​മസ്​ ക്യാമ്പ് തുടങ്ങി

കൊച്ചി: എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്രിസ്മസ് ക്യാമ്പ് കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഡോ. പൂർണിമ നാരായണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. രവിക്കുട്ടൻ അധ്യക്ഷത വഹിച്ചു. എളമക്കര എസ്.ഐ പി.എം. സക്കീർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി. സരിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എ. സലീന സ്വാഗതവും സി.പി.ഒ കെ. മധുരാജ് നന്ദിയും പറഞ്ഞു. 'എസ്.പി.സി ഘടനയും ലക്ഷ്യവും' വിഷയത്തിൽ കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ, ദിവ്യ ദിവാകരൻ എന്നിവർ ക്ലാസെടുത്തു. ഇറാഖിന് രാസജൈവായുധങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ ഐക്യരാഷ്ട്ര രക്ഷസമിതി നിയോഗിച്ച പ്രത്യേക കമീഷൻ തലവൻ ഡോ. ഇ.പി. യശോധരൻ 'ദുരന്തനിവാരണം' വിഷയത്തിൽ വിദ്യാർഥികളുമായി സംവദിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. സാമ്രാജ്യത്വവിരുദ്ധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു കൊച്ചി: ഓള്‍ ഇന്ത്യ ആൻഡി ഇംപീരിയലിസ്റ്റ് ഫോറം കേരള ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ സാമ്രാജ്യത്വ വിരുദ്ധ കൺവെന്‍ഷന്‍ സംഘടിപ്പിച്ചു. ഫോറം അഖിലേന്ത്യ നേതാക്കളിലൊരാളായ കെ. ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. സോവിയറ്റ് യൂനിയ​െൻറ നേതൃത്വത്തിെല സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് യുദ്ധത്തി​െൻറയും അശാന്തിയുടെയും നിഴല്‍ പരത്തുകയാണ്. അതില്‍ ഒടുവിലത്തെ നീക്കമാണ് ജറൂസലമിനെ ഇസ്രായേലി​െൻറ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച നടപടിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ നടപടിയെ അപലപിച്ചുള്ള പ്രമേയം സംസ്ഥാന നേതാക്കളിലൊരാളായ എസ്. ശേഖര്‍ അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ ഡോ. വി. വേണുഗോപാല്‍, ഡോ. വിന്‍സൻറ് മാളിയേക്കല്‍, മാത്യു വേളങ്ങാടന്‍, ജി.എസ്. പദ്മകുമാര്‍, കെ.കെ. ഗോപിനായര്‍, ടി.കെ. സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. (പടം) പാതയോരത്തെ അനധികൃത കടകൾ നീക്കി കളമശ്ശേരി: ദേശീയപാതയോരത്തെ 25 അനധികൃത പെട്ടിക്കടകളും ബങ്കുകളും കളമശ്ശേരി നഗരസഭ അധികൃതർ നീക്കം ചെയ്തു. ഇടപ്പള്ളി ടോൾ ജങ്ഷൻ മുതൽ നഗരസഭ മന്ദിരത്തിനുസമീപം വരെ റോഡിനിരുവശത്തുമുള്ള കടകളാണ് നീക്കിയത്. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കൗൺസിൽ തീരുമാനപ്രകാരമാണ് നടപടി. നഗരസഭ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർമാർ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒരു യൂനിയൻ ഓഫിസ് നീക്കുന്നതിനിടെ എതിർപ്പ് ഉയർന്നെങ്കിലും പൊലീസ് ഇടപെട്ട് നടപടി പൂർത്തിയാക്കുകയായിരുന്നു. മുൻകൂട്ടി അറിയിപ്പ് കൊടുത്ത ശേഷമായിരുന്നു നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.