ഫ്ലാഷ് മോബ് നാളെ

മൂവാറ്റുപുഴ: കാരിത്താസ് ഇന്ത്യയുടെ ആശാകിരണം കാന്‍സര്‍ സുരക്ഷ യജ്ഞത്തോടനുബന്ധിച്ചുള്ള അർബുദ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബ് -2017 ശനിയാഴ്ച നടക്കും. കെ.എല്‍ 17- മൂവാറ്റുപുഴ സൂര്യ ഫാന്‍സ് അസോസിയേഷ‍​െൻറ സഹകരണത്തോടെയാണ് ഉച്ചക്ക് 2.30ന് മൂവാറ്റുപുഴ ഗ്രാൻഡ് സ​െൻറർ മാളില്‍ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നതെന്ന് കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫിസര്‍ സിബി പൗലോസ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 'അർബുദം എന്നത് ഒരു മാരക രോഗമല്ല, മാറാരോഗമല്ല' എന്ന സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കാനും സാമൂഹിക, ആരോഗ്യ, സാമ്പത്തിക സംവിധാനങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള ശ്രമമാണ് നടന്നുവരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അർബുദ ബാധിതർക്ക് പിന്തുണ നല്‍കുക, പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, അർബുദ നിര്‍ണയ ക്യാമ്പുകള്‍, ബോധവത്കരണ സെമിനാറുകള്‍, കാമ്പയിനുകള്‍, തെരുവുനാടകങ്ങള്‍, സ്‌കൂള്‍--കോളജ്തല പ്രവര്‍ത്തനങ്ങള്‍, കേശദാനം, വിഗ് ദാനം, രക്തദാന ഫോറം, ജൈവ പച്ചക്കറി പരിശീലനങ്ങള്‍, പച്ചക്കറി തൈകള്‍-വിത്തുകള്‍ എന്നിവയുടെ വിതരണം, കുടുംബകൃഷി വ്യാപന പദ്ധതികള്‍, സന്നദ്ധപ്രവര്‍ത്തകരുടെ രൂപവത്കരണം, കാന്‍സര്‍ സര്‍വേ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ആശാകിരണം നടത്തിവരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ 31-കത്തോലിക്ക രൂപതകളുടെ സാമൂഹിക ക്ഷേമ വിഭാഗ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നാണ് കാമ്പയിൻ നടപ്പാക്കുന്നത്. ഫ്ലാഷ് മോബി​െൻറ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ മുഖ്യസന്ദേശം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.