തെരുവുനായ്ക്കളുടെ വന്ധ്യംകരണം ആരംഭിച്ചു

കൂത്താട്ടുകുളം: ആനിമല്‍ ബര്‍ത്ത് കൺട്രോള്‍ പ്രോജക്ടി‍​െൻറ ഭാഗമായി കുടുംബശ്രീ എറണാകുളം ഡി.എം.സിയുടെയും കൂത്താട്ടുകുളം നഗരസഭയുടെയും നേതൃത്വത്തില്‍ . നഗരസഭ പരിധിയില്‍ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി എ.ബി.സിയുടെ വാഹനത്തില്‍ പൂതൃക്കയിലെ സ​െൻററില്‍ എത്തിച്ചാണ് വന്ധ്യംകരണം നടത്തുന്നത്. പ്രത്യേകം തയാറാക്കിയ വല ഉപയോഗിച്ചാണ് വഴിയരികില്‍നിന്ന് നായ്ക്കളെ പിടികൂടുന്നത്. ആനിമല്‍ ബര്‍ത്ത് കൺട്രോള്‍ ഡോഗ്സിലെ ബിന്‍സണ്‍ മാത്യുവി‍​െൻറ നേതൃത്വത്തിെല ഏഴ് അംഗസംഘമാണ് വാഹനത്തിലെത്തി നായ്ക്കളെ പിടികൂടുന്നത്. പിടികൂടിയ നായ്ക്കളെ വന്ധ്യംകരണത്തിന്‌ വിധേയരാക്കി മൂന്നുദിവസം നിരീക്ഷിച്ചശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടും. പേ ബാധിച്ച നായ്ക്കളെ പ്രത്യേകം നിരീക്ഷിച്ച് വേണ്ടപരിചരണം നല്‍കും. വന്ധ്യംകരണത്തിന്‌ ഒരുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു നായ്ക്ക് 2100 രൂപ വീതം 48 നാെയ പിടികൂടി വന്ധ്യംകരിക്കും. ബാക്കി നായ്ക്കളെ അടുത്ത വര്‍ഷത്തെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തുമെന്ന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ഡി.ആർ. ബിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.