കോളജിൽ സംഘർഷം; പെൺകുട്ടികളെ മർദിച്ചു

കൂത്താട്ടുകുളം: മണിമലക്കുന്ന് ഗവ. കോളജിൽ വ്യാഴാഴ്ച വൈകീട്ട് സംഘർഷം. നാല് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും പരിക്കേറ്റു. എ.ബി.വി.പി പ്രവർത്തക അശ്വതി, കെ.എസ്.യു പ്രവർത്തകയും കോളജ് ആർട്ട് സെക്രട്ടറിയുമായ ഐശ്വര്യ, ജിൻസി, ആഷ്ലി എന്നീ പെൺകുട്ടികൾക്കും ജസ്റ്റിൻ എന്ന ആൺകുട്ടിക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച കോളജിൽ ആർട്സ് ഡേ ആയിരുന്നു. ഒരുകുട്ടി പാട്ട് പാടുന്നതിനിടെ മൈക് ഓഫായി. ഇതുസംബന്ധിച്ചുണ്ടായ വാക്തർക്കമാണ് അക്രമത്തിന് കാരണം. മൈക് ഓഫായത് സംബന്ധിച്ച് ജസ്റ്റിൻ പരാതി പറഞ്ഞതാണ് കോളജ് ഭരണം നടത്തുന്ന എസ്.എഫ്.ഐക്കാരെ ചൊടിപ്പിച്ചത്. കോളജിൽനിന്ന് വീട്ടിലേക്ക് പോകുന്ന വഴി ജസ്റ്റിനെ എസ്.എഫ്.ഐക്കാരായ വിമൽ, വേണു, ആരോമൽ, ആകാശ്, കണ്ണൻ എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നു. തടയാനെത്തിയ മറ്റുപെൺകുട്ടികെളയും അടിച്ചുവീഴ്ത്തി. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കോളജിൽ എസ്.എഫ്.ഐ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എ.ബി.വി.പി, കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.