ബാങ്ക് റീജനൽ ഓഫിസിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം

കൊച്ചി: ബാങ്ക് ഓഫ് ബറോഡ എറണാകുളം മേഖല ഓഫിസിൽ തീപിടിത്തം. ടി.ഡി റോഡിലെ ഓഫിസിലുണ്ടായ തീപിടിത്തത്തിൽ നിരവധി രേഖകളും ഇലക്ട്രോണിക് സാധനങ്ങളും കത്തിനശിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് രണ്ടാംനിലയിെല ഓഫിസിൽ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ സ്റ്റേഷനുകളിൽനിന്ന് ഉദ്യോഗസ്ഥർ ഉടൻ എത്തി നടത്തിയ സമയോചിത ഇടപെടൽമൂലം മറ്റ് നിലകളിലേക്ക് തീ പടർന്നില്ല. ഇവർ എത്തിയ സമയത്ത് കെട്ടിടം പൂട്ടിയിട്ട നിലയിലായിരുന്നു. ഗ്ലാസ് തകർത്താണ് ഉള്ളിലേക്ക് വെള്ളമെത്തിച്ചത്. ഓഫിസിലുണ്ടായിരുന്ന 52 കമ്പ്യൂട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലതും പൂർണമായി കത്തി. എയർ കണ്ടീഷണറുകൾ, ഒരു ജനറേറ്റർ, ഫ്രിഡ്ജ് എന്നിവയും കത്തിനശിച്ചു. ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപ്പോഴേക്കും ഓഫിസി​െൻറ ഒരുഭാഗം പൂർണമായി കത്തിയമർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ഗ്ലാസ് തകർക്കുന്നതിനിടെ ഗാന്ധിനഗർ ഫയർ സ്റ്റേഷൻ ലീഡിങ് ഫയർമാൻ റോബു കുര്യാക്കോസ്, ഫയർമാൻ അനിൽകുമാർ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ക്ലബ് റോഡ് ഫയർ സ്റ്റേഷൻ ഓഫിസർ സാബു തോമസ്, ഗാന്ധിനഗർ സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.