മാർത്താണ്ഡം കായൽ കൈയേറ്റം: ഹരജികൾ മാറ്റി

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ കൈയേറിയെന്ന് ആരോപിക്കുന്ന ഹരജികൾ ഹൈകോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവരാണ് ഹരജിക്കാർ. കായലില്‍ കൈയേറ്റം നടന്നെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിക്കൊപ്പം കമ്പനിക്കെതിരെ കരുവേലി പാടശേഖര സംരക്ഷണ സമിതിയുടെ ഹരജിയും നേരേത്ത ഹൈകോടതി തീര്‍പ്പാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.