വിദ്യാർഥികളുടെ സർവേ സർക്കാർ സ്ഥാപനങ്ങളിൽ ജനറൽ ആശുപത്രിക്ക് 100 മാർക്ക്

മൂവാറ്റുപുഴ: വിദ്യാർഥികൾ നടത്തിയ സർവേയിൽ സർക്കാർ സ്ഥാപനങ്ങളിൽ ജനറൽ ആശുപത്രിക്ക് 100 മാർക്ക്. മൂവാറ്റുപുഴ മുനിസിപ്പൽ നിവാസികളെ കേന്ദ്രീകരിച്ച് വഴിത്തല ശാന്തിഗിരി കോളജ് സോഷ്യൽ വർക്ക് വിദ്യാർഥികൾ നടത്തിയ സർവേയിലാണ് സേവനരംഗത്ത് ജനറൽ ആശുപത്രിയുടെ പ്രവർത്തനം മികച്ചതാെണന്ന അഭിപ്രായമുയർന്നത്. സപ്ലൈകോയുടെ പ്രവർത്തനത്തിനും മികച്ച മാർക്ക് ലഭിച്ചപ്പോൾ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന നിർദേശമാണുയർന്നത്. ഗതാഗത തടസ്സവും വാഹന പാർക്കിങ്ങും മാലിന്യസംസ്കരണവുമാണ് മൂവാറ്റുപുഴ നഗരവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും കണ്ടെത്തി. നഗരത്തിലെ വിവിധ വിഭാഗങ്ങളിൽപെട്ട 500 കുടുംബങ്ങളിലാണ് സർേവ നടത്തിയത്. സേവനങ്ങളിൽ ജനറൽ ആശുപത്രി മുന്നിലുണ്ടെങ്കിലും ശാസ്ത്രീയമല്ലാത്ത മാലിന്യസംസ്കരണമാണ് നടക്കുന്നത്. മാലിന്യം സംഭരിക്കാൻ പൊതുഇടങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന് ആവശ്യവുമുണ്ടായി. തെരുവുവിളക്കുകൾ തെളിക്കുന്നതിൽ കാര്യക്ഷമതയില്ലെന്ന അഭിപ്രായവുമുണ്ടായി. റോഡരികിലെ കൊടികളും ബാനറുകളും യാത്രതടസ്സം സൃഷ്്ടിക്കുന്നെന്ന് 90 ശതമാനം പേരും അഭിപ്രായപ്പട്ടു. സർേവ റിപ്പോർട്ട് നഗരസഭ സെക്രട്ടറിക്ക് കൈമാറി. ശാന്തിഗിരി കോളജിലെ സോഷ്യൽ വർക്ക് വിദ്യാർഥികളായ അർച്ചന എസ്. കുമാർ, ശ്രുതി റോസ് ജോൺ, മാത്യൂസ് ബെന്നി, ആനന്ദ് ജോഷി എന്നിവരാണ് സർവേക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.