ജില്ല ആശുപത്രിയില്‍ ഒഴിവ്​

ആലുവ: ജില്ല ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി.സി.എം രജിസ്‌ട്രേഷനുള്ള എം.ബി.ബി.എസ് ഡോക്ടര്‍, ഡി.ഫാം യോഗ്യതയുള്ള രണ്ട് ഫാര്‍മസിസ്‌റ്റ്, രണ്ട് ജി.എന്‍.എം സ്‌റ്റാഫ് നഴ്‌സ്, റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയുള്ള റേഡിയോഗ്രാഫര്‍, ഡി.സി.എ യോഗ്യതയുള്ള ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫാര്‍മസിസ്‌റ്റ് തസ്തികയില്‍ ഡിസംബര്‍ 27ന് രാവിലെ 11നും റോഡിയോഗ്രാഫര്‍, ഡോക്ടര്‍ തസ്തികകളില്‍ 27ന് ഉച്ചക്ക് രണ്ടിനും അഭിമുഖം നടക്കും. സ്‌റ്റാഫ് നഴ്‌സ് വിഭാഗത്തില്‍ 28ന് രാവിലെ 11നും ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ 29ന് രാവിലെ 11നും അഭിമുഖം നടക്കും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോൺ: 0484 2629242.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.