പ്രമേഹ-^രക്തസമ്മർദ പരിശോധന പദ്ധതിക്ക് തുടക്കം

പ്രമേഹ--രക്തസമ്മർദ പരിശോധന പദ്ധതിക്ക് തുടക്കം ആലങ്ങാട്: പഞ്ചായത്തിലെ നാലാം വാർഡിൽ വയോജന ക്ലബി​െൻറ ആഭ്യമുഖ്യത്തിൽ സൗജന്യ പ്രമേഹ-രക്തസമ്മർദ പരിശോധന പദ്ധതിക്ക് തുടക്കമായി. രണ്ട് അംഗൻവാടികളുടെ കീഴിൽ ചൊവ്വ, -വെള്ളി ദിവസങ്ങളിൽ ഇതി​െൻറ പ്രയോജനം ലഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഒ.എ.പി. പണിക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ് ഗോപുരത്തിങ്കൽ വയോജനങ്ങൾക്ക് സാമ്പത്തിക സഹായ വിതരണം നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ.എം. വിത്സൻ, കെ.എ. സിയാദ്, സജിത, ലീല, സീന, ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷൻ കൊല്ലാട്ട്, പി.കെ. സുഗതൻ, ശശാങ്കൻ, സി.എ. പുരുഷൻ, കെ.കെ. രാജൻ, എ.സി. കുമാരൻ, അംബികാമണി, അംഗൻവാടി അധ്യാപികമാരായ ഷൈക്കുട്ടി, ബോബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.